ജിദ്ദ: ജിദ്ദ ചരിത്രമേഖലയിൽ റമദാനിൽ 25 ലക്ഷത്തിലധികം സന്ദർശകരെത്തിയതായി ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രഖ്യാപിച്ചു. ഫെസിലിറ്റിസ് മാനേജ്മെൻറ് സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള പദ്ധതി, ചരിത്രപ്രസിദ്ധമായ ജിദ്ദ ഏരിയയിലെ ക്രൗഡ് മാനേജ്മെൻറ് പദ്ധതി എന്നിവ വിജയകരമായതായും പറഞ്ഞു. സന്ദർശകരുടെ എണ്ണത്തിലുണ്ടായ ഈ ഗണ്യമായ വർധന സൗദിയിലെ പ്രധാന സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ജിദ്ദ ചരിത്രമേഖലയുടെ പദവി സ്ഥിരീകരിക്കുന്നതാണ്. സുസ്ഥിരതയിലും നഗരവികസനത്തിലും സുരക്ഷ, ഓർഗനൈസേഷൻ, എളുപ്പത്തിലുള്ള സഞ്ചാരം എന്നിവ നിലനിർത്തുന്നതിലും ഒരു മാതൃകയായി ജിദ്ദ ചരിത്രമേഖല അതിന്റെ സ്ഥാനം ശക്തിപ്പെടുത്തി. മേഖലയിലെ ജീവിതനിലവാരം ഉയർത്തുന്നതിനും സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രോഗ്രാമിന്റെ പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.