റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച 348 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 373 പേർ സുഖം പ്രാപിച്ചു. 20 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളിൽ 328,538 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5185 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8479 പേരാണ്. അതിൽ 825 പേരുടെ നില ഗുരുതരമാണ്.
ജിദ്ദ 2, മക്ക 2, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, നജ്റാൻ 2, ഹഫർ അൽബാത്വിൻ 1, ജീസാൻ 3, സബ്യ 1, അയൂൺ 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 73. യാംബു 32, റിയാദ് 25, ബുറൈദ 19, മക്ക 17, മുബറസ് 15, ജിദ്ദ 13, ഉനൈസ 12, ബുഖൈരിയ 7, ബല്ലസ്മർ 7, ഖമീസ് മുശൈത്ത് 7, അറാർ 7, ഖർജ് 7, മജ് മഅ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച നടത്തിയ 38,385 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,354,136 ആയി.
റിയാദ് 1110, ജിദ്ദ 1010, മക്ക 794, ഹുഫൂഫ് 270, ത്വാഇഫ് 217, ദമ്മാം 141, അബഹ 138, മദീന 137, ജീസാൻ 141, ബുറൈദ 116, ഹഫർ അൽബാത്വിൻ 85, ഹാഇൽ 85, മുബറസ് 83, തബൂക്ക് 75, അറാർ 67, സബ്യ 50, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ് 42, നജ്റാൻ 40, ഖത്വീഫ് 34, ഖമീസ് മുശൈത്ത് 32, അൽറസ് 32, സകാക 30, ബീഷ 29, ബെയ്ഷ് 28, വാദി ദവാസിർ 23, ഖർജ് 20, സാംത 21, അയൂൺ 21, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്ഹ 10, അൽഅർദ 9, അൽനമാസ് 9, അഹദ് മസറ 8, ജുബൈൽ 8, ദർബ് 8, അഹദ് റുഫൈദ 7, ഹുറൈംല 6, അൽ-ജഫർ 6, ഖുറയാത് 6, ദമദ് 5, നാരിയ 5, സുൈലയിൽ 4, ഖുൻഫുദ 4, റാബിഖ് 4, ശഖ്റ 4, മുസാഹ്മിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്ഖൈഖ് 2, സാറാത് ഉബൈദ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1, ദഹ്റാൻ അൽജനൂബ് 1, അൽമദ്ദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.