356 പേ​ർ​ക്ക്​ കോ​വി​ഡും 308 പേ​ർ​ക്ക്​ മു​ക്തി​യും​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ പു​തു​താ​യി 356 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രി​ൽ 308 പേ​ർ സു​ഖം പ്രാ​പി​ച്ചു. രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ അ​ഞ്ചു പേ​ർ​കൂ​ടി മ​രി​ച്ചു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,76,377 ആ​യി. ഇ​തി​ൽ 3,67,323 പേ​ർ സു​ഖം പ്രാ​പി​ച്ചു. ആ​കെ മ​ര​ണ​സം​ഖ്യ 6480 ആ​യി. 2574 പേ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ഇ​വ​രി​ൽ 473 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ മു​ക്തി നി​ര​ക്ക്​ 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക്​ 1.7 ശ​ത​മാ​ന​വു​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ: റി​യാ​ദ് 180, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 80, മ​ക്ക 37, അ​ൽ​ഖ​സീം 13, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല ഒ​മ്പ​ത്, അ​സീ​ർ, അ​ൽ​ജൗ​ഫ്​ എ​ട്ട്​ വീ​തം, മ​ദീ​ന ആ​റ്, ഹാ​ഇ​ൽ നാ​ല്, ത​ബൂ​ക്ക്, അ​ൽ​ബാ​ഹ, ന​ജ്​​റാ​ൻ മൂ​ന്നു വീ​തം, ജീ​സാ​ൻ ര​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.