യാംബു: പ്രളയ ദുരിതമനുഭവിക്കുന്ന ലിബിയയിലേക്ക് വൻ തോതിൽ ദുരിതാശ്വാസ സഹായമെത്തിച്ച് സൗദി അറേബ്യ. മരുന്നും ഭക്ഷണവും പാർപ്പിട സാമഗ്രികളും മറ്റും ഉൾപ്പെടുത്തി 90 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി നാലാമത് ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച ബെൻഗാസി നഗരത്തിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരമാണ് കെ.എസ്. റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡിെൻറ മേൽനോട്ടത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നത്. കെടുതികൾ നേരിടുന്നതിനുള്ള അടിയന്തിര ഇടപെടലിെൻറ ഭാഗമായാണ് സൗദി ഭരണകൂടം വലിയ സഹായ പദ്ധതി നടപ്പാക്കുന്നത്.
മഴയും വെള്ളപ്പൊക്കവും മൂലം തീരാദുരിതത്തിലായി ലിബിയയിൽ ഇതിനകം പതിനായിരത്തിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിയാളുകളെ കണാതായി. ആയിരക്കണക്കിനാളുകൾ ദുരിതത്തിലാണ്. വലിയ സ്വത്തുനാശവുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.