സൗദിയിൽ 559 പേർക്ക് കൂടി കോവിഡ്, ഒരു മരണം

റിയാദ്: സൗദിയിൽ 559 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 210 പേർ രോഗമുക്തി നേടി. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 758,361ഉം രോഗമുക്തരുടെ എണ്ണം 743,309ഉം ആയി. രാജ്യത്തെ ആകെ മരണം 9,111 ആയി തുടരുന്നു. നിലവിൽ 5,941 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 60 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.05 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 137, റിയാദ് 116, മക്ക 87, മദീന 41, ത്വാഇഫ് 28, ദമ്മാം 21, അബഹ 17, ജീസാൻ 10, അൽബാഹ 7, ഹുഫൂഫ് 7, ഖോബാർ 4, സബ്യ 4, തബൂക്ക് 3,

ബുറൈദ 3, യാംബു 3, ജുബൈൽ 3, അൽഖർജ് 3, ഹാഇൽ 2, ഖമീസ് മുശൈത്ത് 2, നജ്റാൻ 2, അബൂ അരീഷ് 2, ബെയ്ഷ് 2, ദവാദ്മി 2, റാബിഖ് 2, ഉനൈസ 2, ഖത്വീഫ് 2, ദഹ്റാൻ 2, മഹായിൽ 2, ഖുർമ 2, ബീഷ 2, ബൽജുറൈഷി 2, തുർബ 2, അൽഉല 2, ഫീഫ 2, മീസാൻ 2.

Tags:    
News Summary - 559 more covid cases in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.