സൗദിയിൽ 74 ശതകോടി റിയാൽ മുതൽ മുടക്കിൽ 60 വ്യവസായ പദ്ധതികൾ

റിയാദ്: സൗദി അറേബ്യയിൽ 74 ശതകോടി റിയാൽ മുതൽമുടക്കിൽ 60ലേറെ ഭീമൻ വ്യവസായ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യവസായ വികസന കേന്ദ്രം അറിയിച്ചു. ഇതിലൂടെ 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രം എക്സിക്യൂട്ടീവ് പ്രസിഡൻറ്​ എൻജി. നിസാർ അൽഹരീരി പറഞ്ഞു.

രാഷ്​ട്രത്തിന് ആവശ്യമായ പ്രമുഖ വ്യവസങ്ങൾ രാജ്യത്ത് ലഭ്യമാക്കുക, വിദേശ ഉൽപന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നതും ഇറക്കുമതിയും കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഭക്ഷ്യ വിഭവങ്ങൾ, മരുന്ന്, വാക്‌സിൻ, രോഗപ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ ആഭ്യന്തര ഉൽപാദനം, ലോഹ ഉൽപന്ന വ്യവസായ മേഖലയുടെ അഭിവൃദ്ധി എന്നിവയ്​ക്ക്​ വേണ്ടിയാണ്​ ഇൗ ഭീമൻ പദ്ധതികൾ നടപ്പാക്കുന്നത്​.

അന്താരാഷ്​ട്ര സഹകരണത്തോടെ സൗദിയിൽ കപ്പൽ, വിമാനം, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണവും വൈകാതെ തന്നെ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അൽഹരീരി കൂട്ടിച്ചേർത്തു. കേന്ദ്രം ലക്ഷ്യമിട്ട 60ലധികം പദ്ധതികളിൽ 33 ശതമാനവും ഇതിനകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ മുതൽമുടക്ക് 20 ശതകോടി റിയാൽ കവിയും. അവശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും. 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതിന് പുറമെ പരോക്ഷമായി തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ തൊഴിൽ രംഗത്ത് വൻ സജീവത സൃഷ്​ ടിക്കാൻ ഈ പദ്ധതികളിലൂടെ സാധിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.