ജിദ്ദ: സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തി. പുതുതായി 653 കോവിഡ് രോഗബാധിതരും 1,081 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,45,027 ഉം രോഗമുക്തരുടെ എണ്ണം 7,23,549 ഉം ആയി.
രണ്ട്‍ മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,998 ആയി. നിലവിൽ 12,480 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 601 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 183, ജിദ്ദ 58, ദമ്മാം 37, മദീന 27, അബഹ 24, മക്ക 23, ത്വാഇഫ് 20, ഹുഫൂഫ് 20.
സൗദി അറേബ്യയിൽ ഇതുവരെ 6,08,86,310 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,51,353 ആദ്യ ഡോസും 2,41,86,369 രണ്ടാം ഡോസും 1,07,48,588 ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.