സൽമാൻ രാജാവ്

നേട്ടങ്ങളുടെ നിറവിൽ ഭരണതലപ്പത്ത്​ ആറ്​ വർഷം പൂർത്തിയാക്കി സൽമാൻ രാജാവ്​

ജിദ്ദ: സൗദി അറേബ്യയുടെ ഭരണാധികാരിയായി സൽമാൻ രാജാവ്​ ഭരണമേറ്റിട്ട്​ ആറ്​ വർഷം പൂർത്തിയായി. ഹിജ്​റ വർഷം 1436 റബീഉൽ ആഖിർ മൂന്നിന്​ (23 ജനുവരി 2015) അധികാരമേറ്റ സൽമാൻ രാജാവി​െൻറ നേതൃത്വത്തിൽ​ രാജ്യം കൈവരിച്ച നേട്ടങ്ങൾ സ്​മരിച്ചും അഭിമാനപൂർവം ആശംസകൾ അർപ്പിച്ചും രാജ്യത്തെ പൗരന്മാരും പ്രവാസികളും ആഘോഷിക്കുകയാണ്​.

പിന്നിട്ട്​ ആറ്​ വർഷത്തിനിടയിൽ രാജ്യത്തി​െൻറ എല്ലാ മേഖലകളിലും വകുപ്പുകളിലും വൻ വികസനത്തിനാണ്​ രാജ്യം സാക്ഷ്യം വഹിച്ചത്​. ആറ്​ വർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തെ ജനങ്ങൾക്ക്​ നന്മയും ക്ഷേമവും പ്രദാനം ചെയ്യാൻ സൽമാൻ രാജാവിന്​ സാധിച്ചു. അധികാരമേറ്റ ശേഷം സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ഗതാഗതം, വ്യവസായം, വൈദ്യുതി, ജലം, കൃഷി എന്നീ മേഖലകളിൽ വിപുലമായ നേട്ട​ങ്ങളും വികസനവുമാണ്​ രാജ്യം ആർജ്ജിച്ചത്​.

രാഷ്​ട്രം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും ​സമഗ്രവും സമ്പൂർണവുമായ മികച്ച നേട്ടങ്ങൾ അടയാളപ്പെടുത്തുകയുണ്ടായി. വൻകിട വികസന പദ്ധതികൾക്കാണ്​ തുടക്കമിട്ടത്​. സ്​ത്രീശാക്തീകരണ രംഗത്ത്​ വിപ്ലവകരമായ വലിയ മാറ്റങ്ങൾക്ക്​ സുപ്രധാന തീരുമാനങ്ങളിടയാക്കി. ലോകത്തെ വികസിത രാജ്യങ്ങൾക്കിടയിൽ മുൻനിരയിലെത്താനും സൗദി അറേബ്യക്ക്​ സാധിച്ചു. രാജാവി​െൻറ ദീർഘ ദൃഷ്​ടിയും നയനിലപാടുകളും ഭരണപാടവവും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റാൻ സഹായിച്ചു​.

​​​​​​1935 ഡിസംബർ 31നാണ്​ സൽമാൻ രാജാവി​െൻറ ജനനം. സൗദി സ്ഥാപകനായ അബ്​ദുൽ അസീസ്​ രാജാവി​െൻറ 25ാമത്തെ മകനാണ്​. റിയാദിലെ കൊട്ടാരത്തിൽ സഹോദരന്മാരോടൊപ്പം വളർന്നു. അവിടെ വെച്ച്​ രാജാക്കന്മാരുമായും ഭരണാധികാരികളുമായുള്ള പിതാവി​െൻറ കൂടിക്കാഴ്​ചകളിൽ അനുഗമിച്ചു. റിയാദിലെ പ്രിൻസസ്​ സ്കൂളിൽ നിന്ന്​ പ്രാഥമിക വിദ്യാഭ്യാസം നേടി. മതവും ആധുനിക ശാസ്​ത്രവും പഠിച്ചു. 10ാം വയസിൽ മസ്​ജിദുൽ ഹറാം ഖത്തീബും ഇമാമുമായ അബദുല്ല ഖയ്യാത്തി​െൻറ സഹായത്തോടെ ഖുർആൻ പഠനം പൂർത്തിയാക്കി. നിരവധി സർട്ടിഫിക്കറ്റുകളും അക്കാദമിക്​ അവാർഡുകളും ലഭിച്ചു.

1954 മാർച്ച്​ 16ന്​ റിയാദിലെ ആക്​ടിങ്​ ഗവർണറായി നിയമിതനായി. അന്ന്​ 19 വയസായിരുന്നു​ പ്രായം. 1955 ഏപ്രിൽ 18ന്​ റിയാദി​െൻറ പൂർണചുമതലയുള്ള​ ഗവർണറായി മാറി. തലസ്ഥാനമെന്നതിലുപരി ജനസംഖ്യയിലും വലുപ്പത്തിലും രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയാണ്​ റിയാദ്​. ​അരശതകത്തിലധികം റിയാദ്​ ഗവർണറായി സൽമാൻ രാജാവ്​ തുടർന്നു. ലോകത്തെ അതിവേഗം വളരുന്ന തലസ്ഥാനങ്ങളിലൊന്നായി റിയാദിനെ മാറ്റുന്നതിൽ നിർണായ പങ്ക്​ വഹിച്ചു. വികസന പ്രകിയയക്കൊപ്പം വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ട കാലമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായി റിയാദിനെ മാറ്റി.

നിരവധി വൻകിട പദ്ധതികളാണ്​ റിയാദ്​ മേഖലയിൽ സൽമാൻ രാജാവി​െൻറ കാലത്ത്​ നടപ്പാക്കിയത്​. ​എക്​സ്​പ്രസ്​ ഹൈവേകൾ, ദേശീയ പാതകൾ, സ്​കൂളുകൾ, ആശുപത്രികൾ, മ്യൂസിയങ്ങൾ, സ്​​പോർട്​സ്​ സ്​റ്റേഡിയങ്ങൾ, വിനോദ നഗരങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾക്ക്​ സൽമാൻ രാജാവി​െൻറ കാലത്ത്​ റിയാദ്​ നഗരം സാക്ഷ്യം വഹിച്ചു. റിയാദ്​ ഗവർണറായിരിക്കെ മറ്റ് നിരവധി​ ഉത്തരവാദിത്തങ്ങൾ വഹിക്കുകയും പദവികൾ അലങ്കരിക്കുകയും ചെയ്​തു.

2011 നവംബറിൽ സൗദി പ്രതിരോധ മന്ത്രിയായി നിയമിച്ചു. ആയുധ നിർമാണത്തിലും പ്രതിരോധ മന്ത്രാലയത്തി​െൻറ മുഴുവൻ മേഖലകളുടെ സമഗ്ര വികസനത്തിനും അന്ന്​ മന്ത്രാലയം സാക്ഷ്യം വഹിച്ചു. പിന്നീട്​ കീരിടാവകാശിയും ഉപപ്രധാനമന്ത്രിയുമായി. അബ്​ദുല്ല രാജാവി​െൻറ മരണശേഷം 2015 ജനുവരി 23ന്​ സൗദി അറേബ്യയുടെ രാജാവായി​ അധികാരമേറ്റു. ജീവകാരുണ്യ രംഗത്തും സൽമാൻ രാജാവ്​ ​​​ശ്രദ്ധപുലർത്തി. കിങ്​ സൽമാൻ റിലീഫ്​ സെൻറർ അദ്ദേഹമാണ്​ സ്ഥാപിച്ചത്​. കിങ്​ സൽമാൻ സിസെബിലിറ്റി റിസർച്ച്​ സെൻറർ പ്രസിഡൻറ്​, അവയവ മാറ്റത്തിനുള്ള സൗദി സെൻറർ പ്രസിഡൻസി, അമീർ ഫഹദ്​ ബിൻ സൽമാൻ ചാരിറ്റബിർ സെൻറർ ഫോർ കിഡ്​നി പേഷ്യൻറ്​സ്​ പ്രസിഡൻസി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മാനുഷിക ​സഹായങ്ങൾക്കും പരിശ്രമങ്ങൾക്കും നിരവധി രാജ്യങ്ങളിൽ നിന്ന്​ മെഡലുകൾ സൽമാൻ രാജാവിനെ തേടിയെത്തിയിട്ടുണ്ട്​.

Tags:    
News Summary - 6th anniversary of King Salman's accession to the throne

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.