ജിദ്ദ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്സിറ്റി വിദ്യാർഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി.
ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ ജോലിചെയ്യുന്നവരിൽ 88.17 പേർ വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇവരിൽ 50 ശതമാനം പേരും രണ്ട് ഡോസുകളും പൂർത്തിയാക്കിയവരാണ്. 11.83 ശതമാനം ജോലിക്കാർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല.
ഇതുവരെ വാക്സിൻ എടുക്കാത്ത വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും ഉടൻതന്നെ വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്സിറ്റികളിൽ ഈ മാസം 29 മുതൽ സാധാരണ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.