റിയാദ്: സൗദി അറേബ്യയിൽ തണുപ്പ് കടുക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില പൂജ്യത്തിന് തഴേക്കുപോകും. ശൈത്യകാലത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്ത് ശൈത്യ തരംഗം വീശിയടിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.
ഞായറാഴ്ച മുതൽ ചില പ്രദേശങ്ങളിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, ഹാഇൽ, വടക്കൻ കിഴക്കൻ മേഖല എന്നിവിടങ്ങളിലാണ് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശീതക്കാറ്റടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില പൂജ്യം മുതൽ മൈനസ് മൂന്ന് വരെയായിരിക്കും.
ഈ തരംഗത്തിന്റെ ആഘാതം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഖസിം, റിയാദ് പ്രവിശ്യകളിലേക്കും കിഴക്കൻ മേഖലകളിലേക്കും വ്യാപിക്കും. ഇവിടങ്ങളിൽ കുറഞ്ഞ താപനില അഞ്ച് മുതൽ രണ്ട് വരെ ഡിഗ്രി സെൽഷ്യസിലെത്തുമെന്നും കാലാവസ്ഥ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.