ജിദ്ദ: 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽ സൗദി അറേബ്യയുടെ വിജയം ജിദ്ദ എയർപോർട്ട് കമ്പനി യാത്രക്കാർക്കൊപ്പം ആഘോഷിച്ചു.
റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷനൽ ആർട്സിന്റെ സഹകരണത്തോടെയാണ് ആഘോഷമൊരുക്കിയത്. സുഗന്ധം പരത്താൻ ഉപയോഗിക്കുന്ന ‘മുബ്ഖറി’ന്റെ മാതൃകയിൽ നിർമിച്ച ലോകകപ്പ് മാതൃക വിമാനത്താവള ഹാൾ നമ്പർ ഒന്നിൽ പ്രദർശിപ്പിച്ചു.
കമ്പനിയുടെ ഭാവി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന ഈ ആഗോള ഇവന്റിന് സൗദി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജിദ്ദ വിമാനത്താവള കമ്പനി അധികൃതർ പറഞ്ഞു. യാത്രക്കാരെ ആഘോഷിക്കാൻ പ്രാപ്തരാക്കുന്നതിലൂടെ അവരുടെ അനുഭവം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.