റിയാദ്: തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ വനിത വിഭാഗം ജനറൽ ബോഡി യോഗം മലസ് ചെറീസ് റസ്റ്റാറൻറിൽ ചേർന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭോജ രാജുവിന്റെ നേതൃത്വത്തിൽ നടത്ത യോഗത്തിൽ ജനറൽ സെക്രട്ടറി സഗീർ അന്തറതറ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് രാധാകൃഷ്ണൻ കളവൂർ അധ്യക്ഷത വഹിച്ചു.
സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന രീതിയിൽ നമ്മൾ കൂടുതൽ പ്രവർത്തന സജ്ജമാക്കണമെന്നും വരും തലമുറക്ക് പ്രയോജനമാകുന്ന രീതിയിൽ നമുക്ക് സമൂഹത്തെ മാറ്റാൻ കഴിയണമെന്നും സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും അമ്പിളി ടീച്ചർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അമ്പിളി അനിൽ (പ്രസി.), ഹസീന സലിം (ജന. സെക്ര.), ക്രിസ്റ്റി ലിനോ (ട്രഷ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ജീവകാരുണ്യ കൺവീനർ രാജു തൃശൂർ, ലിനോ മുട്ടത്ത്, അനിൽ കുന്നംകുളം, ബാബു നിസാർ, ശശിധരൻ പുല്ലാശ്ശേരി, ഫെബിത, ഷെറിൻ, ശാരിക സുനിൽ, റിയാ ജോസഫ്, കാർത്തിക ജയശങ്കർ, പ്രമിത ബിജു എന്നിവർ സംസാരിച്ചു. നിത ഹിതാഷ്, സോന റിക്സൺ, പ്രീമ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.