ജിദ്ദ: 2034ൽ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനായി സൗദി അറേബ്യയെ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫെന്റിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചത് വരവേറ്റതായി ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ഭാരവാഹികൾ അറിയിച്ചു.
അറേബ്യൻ മണ്ണിലേക്ക് ലോകകപ്പ് ടൂർണമെൻറ് വീണ്ടും വരുന്നത് കാൽപന്ത് കളിക്ക് ഏഷ്യൻ വൻകരയിൽ വസന്തമൊരുക്കുമെന്ന് പ്രസിഡൻറ് ബേബി നീലാംബ്ര അനുമോദന യോഗത്തിൽ അഭിപ്രായപ്പെട്ടു.
അറേബ്യൻ മണ്ണിലേക്ക് ലോകകപ്പ് വരുന്നത് ഫുട്ബാൾ ക്ലബകൾക്കും ആരാധകർക്കും സന്തോഷമുണ്ടാക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി നിസാം മമ്പാടും പറഞ്ഞു. അനുമോദന യോഗത്തിൽ വൈസ് പ്രസിഡൻറുമാരായ സലീം മമ്പാട്, യാസർ അറഫാത്ത്, ഷബീർ അലി ലാവ, സലാം കാളികാവ്, സെക്രട്ടറിമാരായ അയ്യൂബ് മാസ്റ്റർ, അബു കട്ടുപ്പാറ, ഷഫീക് പട്ടാമ്പി, അൻവർ വല്ലാഞ്ചിറ, സഹീർ, ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പ എന്നിവർ സംസാരിച്ചു. ട്രഷറർ നിസാം പാപ്പറ്റ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.