ജിസാൻ: കഴിഞ്ഞ മാസം ജിസാന്‍ സമീപം ഈദാബിയിൽ മരിച്ച മലപ്പുറം കൊണ്ടോട്ടി ചെർളപ്പാലം സ്വദേശി അൻവർ ചാലിലിന്റെ മൃതദേഹം ഈദാബിയിലെ അബൂബക്കർ സിദ്ദീഖ് ഖബർസ്ഥാനിൽ ഖബറടക്കി. ബുധനാഴ്ച അസർ നമസ്കാരശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു.
മൊയ്തീൻ കുട്ടിയുടെയും സുഹ്റയുടെയും മകനാണ് അൻവർ. സഹോദരങ്ങൾ: വീരാൻ കുട്ടി, ഫവാസ്, ഫർസാന. നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ഇന്ത്യൻ കോൺസുലേറ്റ് സി.സി.ഡബ്ല്യു.എ മെംബറുമായ ശംസു പൂക്കോട്ടൂർ, സബിയ ഏരിയ കെ.എം.സി.സി ഭാരവാഹികളായ സാദിഖ് മങ്കട, കബീർ പൂക്കോട്ടൂർ, സാലിം നെച്ചിയിൽ, ഇദാബി കെ.എം.സി.സി ഭാരവാഹി സി.പി. ഫൈസൽ, മൂസ വലിയോറ എന്നിവർ രംഗത്തുണ്ടായിരുന്നു. ഇസ്മാഈൽ ചൊക്ലി, ബഷീർ ആക്കോട് സമീർ അമ്പലപ്പാറ, അൻവറിന്റെ ബന്ധുക്കളായ മുഹമ്മദ് കുട്ടി പുള്ളാട്ട്, മുഹമ്മദ് പുള്ളാട്ട് ഫാരിസ്, സക്കീർ മുഹ്യിദ്ദീൻ പുള്ളാട്ട്, ഷാഫി പുള്ളാട്ട്, ഉസ്മാൻ പുള്ളാട്ട്, മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.