യാംബു: യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (വൈ.ഐ.എഫ്.എ) കീഴിൽ സംഘടിപ്പിക്കുന്ന അഖില സൗദി സെവൻസ് ഫുട്ബാൾ മത്സരത്തിന് തുടക്കം. സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളിലെ ടീമുകളും നാട്ടിലെയും ഗൾഫിലെയും പ്രമുഖ കളിക്കാരും അണിനിരക്കുന്ന മത്സരങ്ങൾ ഒരു മാസം നീളും. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയാണ് യാംബു റദ്വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ 'റീം അൽ ഔല' വൈ.ഐ.എഫ്.എ ചാമ്പ്യൻസ് കപ്പിന് വേണ്ടിയുള്ള മത്സരത്തിന് തുടക്കമിട്ടത്. ഫുട്ബാൾ മേള യാംബു അൽ മജ്ദ് ക്ലബ് ചെയർമാൻ അബ്ദുൽ റസാഖ് ഹാഷിം അൽ ഗഫാരി ഉദ്ഘാടനം ചെയ്തു.
യാംബുവിലെ രാഷ്ട്രീയ, സാംസ്കാരിക, കായിക, ബിസിനസ് രംഗത്തുള്ള മുസ്തഫ മൊറയൂർ, നാസർ നടുവിൽ, അജോ ജോർജ്, സിബിൾ ഡേവിഡ്, സിറാജ് മുസ്ലിയാരകത്ത്, അനീസുദ്ദീൻ ചെറുകുളമ്പ്, അറാട്കോ അബ്ദുൽ ഹമീദ്, യാംബു ടേസ്റ്റി ഫൈസൽ, എച്ച്.എം.ആർ നൗഫൽ, റീം അൽ ഔല വസീം, ഫിറോസ്, ബിൻ ഖമീസ് ഫൈസൽ, റസാഖ്, അമാന ആസിഫ്, റോയൽ പ്ലാസ അബ്ദുൽ ലത്തീഫ്, വൈ.ഐ.എഫ്.എ ഭാരവാഹികളായ ഷബീർ ഹസ്സൻ കാരകുന്ന്, അബ്ദുൽ കരീം പുഴക്കാട്ടിരി, ഫർഹാൻ മോങ്ങം, സൈനുൽ ആബിദ് മഞ്ചേരി, ഷൈജൽ വണ്ടൂർ, ഹമീദ് കാസർകോട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അസ്കർ വണ്ടൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ‘കിക്കോഫ്’ ദിനത്തിലെ ആദ്യ മത്സരത്തിൽ സംസം മദീനയും അൽ ഫലാഹ് യുനൈറ്റഡ് എഫ്.സി യാംബുവും തമ്മിൽ ഏറ്റുമുട്ടി. ഈ മത്സരം സമനിലയിൽ പിരിഞ്ഞതോടെ നടന്ന ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ചു ഗോൾ നേടി അൽ ഫലാഹ് യുനൈറ്റഡ് എഫ്.സി യാംബു ജേതാക്കളായി. അൽ റായ് വാട്ടർ സോക്കർ ജീം 16ഉം അറാട്കോ മലബാർ എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾ നേടി അറാട്കോ മലബാർ എഫ്.സി ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.