അൽഹസ്സ: സന്ദർശകവിസയിൽ മകനെയും കുടുംബത്തെയും കാണാൻ എത്തിയ മലയാളി വനിത അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരിൽ പുരയിടം വട്ടയാൽ വാർഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞാണ് (62) മരണപ്പെട്ടത്.
അൽഹസ്സയിലുള്ള മകൻ മുനീറിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ വിസിറ്റിങ് വിസയിൽ രണ്ടുമാസം മുമ്പാണ് നാട്ടിൽനിന്ന് എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നവയുഗം സാംസ്കാരികവേദി ദമ്മാം സിറ്റിയുടെ മുൻ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യമാതാവാണ്.
ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ്: മുഹമ്മദ് കുഞ്ഞ്. മക്കൾ: മുനീർ മുഹമ്മദ് (സൗദി), മുനീഷ. മരുമക്കൾ: സുമയ്യ (സൗദി), പുത്തൂർ ഹാരിസ് അബ്ദുൽ ഷുക്കൂർ മാന്നാർ (ഖത്തർ). നസീമയുടെ നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.