തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദായഘാതം മൂലം തിരുവനന്തപുരം വെള്ളക്കടവ് ബീമാപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു. കുളിവിലാകോം വീട്ടിൽ ശാഹുൽ ഹമീദ് (51) അസീസിയ അലി ഇബ്ൻ അലി ആശുപത്രയിൽ ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചത്. ഇന്നലെ രാത്രി 12.45ന് ശാരീരിക അസ്വസ്ഥതതയെ തുടര്‍ന്ന് കമ്പനി ജീവനക്കാർ റെഡ് ക്രസന്റിനെ വിവരം അറീക്കുകയും അവര്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

32 വർഷമായി റിയാദ് ന്യൂസനാഇയ്യയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. 10 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പിതാവ്: ശാബ്ദീൻ (പരേതൻ), മാതാവ്: ഹെൽമ ബീവി (പരേത). ഭാര്യ: ആയിഷ ബീവി, മക്കൾ: ഷെമീർ ഖാൻ, സമീറ, സബിത. മൃതദേഹം റിയാദിൽ ഖബറടക്കും.

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ നേതാക്കളായ നവാസ് ബീമാ പള്ളി, നജീം അഞ്ചൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.