ചമ്രവട്ടം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം ചമ്രവട്ടം സ്വദേശി ജിദ്ദയിൽ മരിച്ചു. പരേതനായ തോട്ടുങ്ങൽ പറമ്പിൽ അസീസിന്റെ മകൻ മുഹമ്മദ് അനീസ് (42) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് മെക്കാനിക്കൽ ഇലക്ട്രിക്കൽ കമ്പനിയിൽ സഹോദരൻ മുഹമ്മദ് ഷാഫിയുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു പേരും എട്ടു മാസങ്ങൾക്കു മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വന്നതായിരുന്നു. മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഉംറക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുഹമ്മദലി, അബൂബക്കർ, ഷംസു, ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ എന്നിവർ സഹോദരങ്ങളാണ്. തെക്കേപുറത്തു റസീനയാണ് ഭാര്യ.

സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവർ രേഖകൾ തയ്യാറാക്കാനായി രംഗത്തുണ്ട്.

Tags:    
News Summary - A native of Chamravattam died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.