എറണാംകുളം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ദമ്മാമിൽ മരിച്ചു

ദമ്മാം: എറണാംകുളം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ദമ്മാമിൽ മരിച്ചു. പറവൂർ കടപ്പള്ളിപ്പറമ്പിൽ അഷറഫ് അബൂബക്കർ (55) ആണ് മരിച്ചത്. ദിവസങ്ങളായി അഷ്റഫിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ഗ്യാസ്ട്രബിൾ ആണെന്ന നിഗമനത്തിൽ ആശുപത്രിയിൽ പോകുന്നത് അവഗണിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി അൽ മുവാസാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ചൊവ്വാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. 29 വർഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. മകളുടെ വിവാഹം നടത്താൻ ഈ മാസം അവസാനം നാട്ടിൽ പോകാനിരിക്കെയാണ് മരണം. ഭാര്യ: മൈമൂന, മക്കൾ: അൽത്വാഫ്. അഹ്സന. സഹോദരി ബുഷ്റയും ഭർത്താവ് ഉമ്മറും ദമ്മാമിലുണ്ട്.

മയ്യത്ത് ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ മേൽനോട്ടത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - A native of Ernakulam died in Dammam following a heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.