ദമ്മാമിലെ താമസ സ്ഥലത്ത് കണ്ണൂർ സ്വദേശി മരിച്ചു

ദമ്മാം: മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. നവോദയ കലാസാംസ്​കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായ കണ്ണൂർ ശിവപുരം സ്വദേശി രജീഷ് മനോലിയെ (45) താമസ സ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ലോക കേരളസഭാ അംഗം നാസ് വക്കത്തി​െൻറ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തീകരിച്ചു. രജീഷി​െൻറ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമ്മാമിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും.13 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.



Tags:    
News Summary - A native of Kannur died at his residence in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.