റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു. റിയാദിലെ കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ 'കിയോസി'െൻറ പ്രവർത്തകനും കുറുവ കടലായി സ്വദേശി സുനിൽ കുഴിപള്ളി (50) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിയാദിലെ റൊസാന ഡ്രൈ നട്‌സ് എന്ന കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: പരേതനായ പവിത്രൻ കൂക്കിരി. അമ്മ: ദമയന്തി കുഴിപള്ളി. ഭാര്യ: രശ്മി, മക്കൾ: ആർജിത്, അനാമിക. സഹോദരങ്ങൾ: സുജിത്, സുമേഷ്, സീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ കിയോസ് ജീവകാരുണ്യ പ്രവർത്തകൻ നവാസ് കണ്ണൂരിെൻറ നേതൃത്വത്തിൽ റൊസാന കമ്പനി അധികൃതരുടെ സഹായത്തോടെ പൂർത്തിയാക്കി.
വെള്ളിയാഴ്ച രാത്രി റിയാദിൽ നിന്ന് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. മുജീബ് ജനത, കിയോസ് കൺവീനർ അനിൽ ചിറക്കൽ, ഷൈജു പച്ച എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. സുനിൽ കുഴിപള്ളിയുടെ ആകസ്മിക വേർപാടിൽ കിയോസ് റിയാദ് കമ്മിറ്റി അനുശോചിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.