സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശിനി റിയാദിൽ നിര്യാതയായി

റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക റിയാദിൽ നിര്യാതയായി. കണ്ണൂർ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. ഭർത്താവ്: പരേതനായ മുഹമ്മദ് മമ്മു.

മക്കൾ: ലത്തീഫ്, അസീസ് (ഇരുവരും പരേതർ), ജബ്ബാർ, സിദ്ദീഖ്, സൽമത്ത്​, ഫൗരീദ, സറീന. റിയാദിലുളള മകളായ സൽമത്തിന്‍റെയും ഭർത്താവ് അശ്റഫിന്‍റെയും അടുത്തേക്കാണ് സന്ദർശന വിസയിൽ ഇവരെത്തിയന്നത്. ദുബൈയിലുളള റിയാസ്, നിസാർ എന്നിവരാണ് മറ്റു മരുമക്കൾ.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഇസ്മാഈൽ കാറോളം എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - A native of Kannur who came on a visit visa passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.