‘മ​ദീ​ന ഗേ​റ്റ്​’ പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു; 600 ദ​ശ​ല​ക്ഷം റി​യാ​ൽ മു​ത​ൽ​ മു​ട​ക്കി​ൽ വ​മ്പ​ൻ ടൗ​ൺ​ഷി​പ്​

മ​ദീ​ന: പു​ണ്യ​ന​ഗ​ര​ത്തി​ലെ നി​ർ​ദി​ഷ്​​ട വി​ക​സ​ന​പ​ദ്ധ​തി​യാ​യ ‘നോ​ള​ജ് ഇ​ക്ക​ണോ​മി​ക് സി​റ്റി’​യി​ലെ മ​ദീ​ന ഗേ​റ്റ് പ​ദ്ധ​തി മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘ട്രാ​ൻ​സി​റ്റ്​ ഓ​റി​യ​ന്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ’​ എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ദ്ധ​തി രാ​ജ്യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​ണ്. 600 ദ​ശ​ല​ക്ഷം റി​യാ​ൽ മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന വ​മ്പ​ൻ ടൗ​ൺ​ഷി​പ്പാ​ണി​ത്​. മ​ക്ക, മ​ദീ​ന പു​ണ്യ​ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹ​റ​മൈ​ൻ എ​ക്സ്പ്ര​സ് റെ​യി​ൽ​വേ​യി​ലെ മ​ദീ​ന സ്റ്റേ​ഷ​നോ​ട്​ ചേ​ർ​ന്നാ​ണ്​ ഈ ​ടൗ​ൺ​ഷി​പ്.

വി​വി​ധ​ത​രം ഷോ​പ്പു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ എ​ല്ലാം ഇ​തി​നു​ള്ളി​ലു​ണ്ടാ​വും. പ​ദ്ധ​തി​യു​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ 37,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലാ​ണ്​ നി​ർ​മാ​ണം ന​ട​ക്കു​ക. ഹി​ൽ​ട്ട​ൺ ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര ഹോ​ട്ട​ലു​ക​ൾ ഇ​തി​ലു​ണ്ടാ​വും.

ആ​കെ 325 ഹോ​ട്ട​ൽ മു​റി​ക​ൾ, 80 റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ, 44 റ​സ്​​റ്റാ​റ​ന്റു​ക​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, പ്ര​തി​ദി​നം 780 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക ബ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്​. 22,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ വി​വി​ധ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ വാ​ട​ക​ക്ക്​ ന​ൽ​കാ​ൻ ഉ​ത​കു​ന്ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും. ഹോ​സ്പി​റ്റാ​ലി​റ്റി, ഗ​താ​ഗ​തം, ഷോ​പ്പി​ങ്​ മേ​ഖ​ല​ക​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് ടൗ​ൺ​ഷി​പ്​ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക അ​ന്താ​രാ​ഷ്​​ട്ര ക​ൺ​സ​ൾ​ട്ട​ൻ​റാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

മ​ദീ​ന ഗേ​റ്റ് പ​ദ്ധ​തി സ​വി​ശേ​ഷ​മാ​യ റി​യ​ൽ എ​സ്​​റ്റേ​റ്റ് വി​ക​സ​ന​മാ​യും ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ മ​ദീ​ന​യു​ടെ സ്ഥാ​നം ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു ത​ന്ത്ര​പ​ര​മാ​യ ചു​വ​ടു​വെ​പ്പാ​യും ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന്​ നോ​ള​ജ് ഇ​ക്ക​ണോ​മി​ക് സി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ൻ ബി​ൻ മു​ഹ​മ്മ​ദ് ശാ​കി​ർ പ​റ​ഞ്ഞു. സം​യോ​ജി​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് ഇ​ത്​ സം​ഭാ​വ​ന ചെ​യ്യും.

സൗ​ദി റെ​യി​ൽ​വേ ക​മ്പ​നി​യും (എ​സ്.​എ.​ആ​ർ) നോ​ള​ജ് ഇ​ക്ക​ണോ​മി​ക് സി​റ്റി ക​മ്പ​നി​യും ത​മ്മി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ക​മ്പ​നി​യു​ടെ ആ​ദ്യ​ത്തെ പ്രോ​ജ​ക്ടാ​ണി​ത്. മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​തി​ഥ്യം, പാ​ർ​പ്പി​ടം, വി​നോ​ദം, ഷോ​പ്പി​ങ്, സാം​സ്​​കാ​രി​കം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സേ​വ​ന​മൊ​രു​ക്കു​ന്ന​തി​നാ​യു​ള്ള ‘വി​ഷ​​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ളെ ഇ​ത് സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - 'Madinah Gate' project launched; Large township in Mudak from 600 million riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.