റിയാദ്: ശാരീരിക അസ്വസ്ഥകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി റിയാദിൽ നിര്യാതനായി.
കൊല്ലം കുന്നിക്കോട് അമീന മൻസിലിൽ ശാഹുൽ ഹമീദ് (59) ആണ് മരിച്ചത്. റിയാദ് ഹുറൈമിലക്ക് സമീപം ഖരീന എന്ന സ്ഥലത്തെ പെട്രോൾ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസ്‌ക്രീം ആൻഡ് കോഫി ഷോപ്പിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.
ജോലിക്കിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ തേടി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ശുമൈസി ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചു.
പിതാവ്: ഷംസുദീൻ കുഞ്ഞ്, മാതാവ്: ആസുമ്മ ബീവി, ഭാര്യ: അനീസ ബീവി, മക്കൾ: അമീന, അജ്ന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദിലുള്ള മരുമകൻ അബു താഹിർ, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.