അൽ ഖോബാർ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ടിന്റെ പിതൃസഹോദര പുത്രനും മൂന്നു പതിറ്റാണ്ടിലേറെക്കാലം അൽ ഖോബാറില്‍ (അഖ്റബിയ്യ) പ്രവാസിയായി സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ മജീദ് വേങ്ങാട്ട് (62) നിര്യാതനായി. സൗദി കേബിള്‍ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍പോയശേഷം ഒരു മാസം മുമ്പ് സന്ദര്‍ശകവിസയില്‍ അൽഖോബാറിലുള്ള മകന്റെ അടുത്ത് എത്തിയതായിരുന്നു.
ബുധനാഴ്ച രാത്രി ഇശാഅ് നമസ്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ അംഗശുദ്ധി വരുത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ഉടൻ അല്മാന ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെവെച്ച് മരിച്ചു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖോബാര്‍ തുഖ്ബ മഖ്ബറയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറോസ്, തഫ്സീല.
സഹോദരങ്ങൾ: അച്ചാമു വേങ്ങാട്ട്, മുഹമ്മദലി വേങ്ങാട്ട് (അദ്ലാൻ ജനറൽ സർവിസ്, റിയാദ്), ഫാത്തിമ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച അൽഖോബാറിലെ ലുലു ഹൈപ്പർമാർക്കറ്റിന് സമീപത്തുള്ള ഇസ്കാൻ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് ശേഷം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.