മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ലോഞ്ചിന്റെ ഉദ്ഘടനം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ നിർവഹിച്ചപ്പോൾ
മദീന: മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ലോഞ്ച് ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. 1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ‘അൽ തൻഫീത്തി’ ലോഞ്ചിൽ പ്രതിവർഷം 2,40,000-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.
ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലേജും അൽ തൻഫീത്തി കമ്പനി ചെയർമാൻ മുഹമ്മദ് അൽഖുറൈസിയും പ്രാദേശിക സിവിൽ, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.