ആരാംകോ പ്രസിഡന്റ് എൻജി. അമീൻ നാസർ ബീജിങിൽ
നടന്ന ചൈന ഡെവലപ്മെന്റ് ഫോറത്തിൽ സംസാരിക്കുന്നു
റിയാദ്: ചൈനയിലെ നിക്ഷേപ അവസരങ്ങൾ സൗദി ആരാംകോ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് എൻജി. അമീൻ നാസർ പറഞ്ഞു. ബീജിങിൽ നടന്ന ചൈന ഡെവലപ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന സൗദി ആരാംകോയുടെ വലിയ വിപണിയും കമ്പനിയുടെ ആഗോള തന്ത്രത്തിലെ പ്രധാന ഘടകവുമാണ്. ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ചൈനയെന്നും സൗദി ആരാംകോയുടെ നിലവിലെ നിക്ഷേപങ്ങളെക്കുറിച്ചും ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചപ്പോൾ ആരാംകോ പ്രസിഡന്റ് പറഞ്ഞു.
കമ്പനിയുടെ നിക്ഷേപങ്ങൾ നിലവിൽ ഫുജിയാൻ, ലിയോണിങ്, സെജിയാങ്, ടിയാൻജിൻ പ്രവിശ്യകളിലാണ്.
ഊർജവും രാസവസ്തുക്കളും സാങ്കേതിക വികസനവും ഉൾപ്പെടെയുള്ള അധിക അവസരങ്ങൾ ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു. ഗുണനിലവാരത്തിൽ ഊന്നൽ നൽകുന്നതും ഊർജവും വ്യാവസായിക അസംസ്കൃത വസ്തുക്കളും ആവശ്യമുള്ളതുമായ ഒരു അഭിലാഷ വികസന പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്.
റിഫൈനിങ്, കെമിക്കൽസ്, മാർക്കറ്റിങ് മേഖലകളിൽ ഒന്നിലധികം പ്രോജക്ടുകളിൽ നിക്ഷേപം നടത്തി ചൈനയിലെ ഊർജ്ജ, രാസവസ്തുക്കളുടെ സുരക്ഷയെ അരാംകോ പിന്തുണക്കുന്നുവെന്നും ആരാംകോ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.