ഒരു പതിറ്റാണ്ടിലേറെയായി നാട്ടിൽ പോവാൻ സാധിക്കാതിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: 12 വർഷത്തോളമായി നാട്ടിൽ പോകാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ചെറുകുന്നൻ കരീം (66) ആണ് മരിച്ചത്.

ചില പ്രശ്നങ്ങളിൽ പെട്ട് ദീർഘനാളായി നാട്ടിൽ പോവാൻ സാധിക്കാതിരുന്ന ഇദ്ദേഹത്തിന് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിന്‍റെയും സാമൂഹിക പ്രവർത്തകരുടേയും ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്നു.

അതിനിടയിൽ ശാരീരികാസ്വസ്ഥതയെ തുടർന്ന് ഇദ്ദേഹത്തെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടർന്ന് വരുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം.

കുന്നുപുറം സ്വദേശി ഖദീജയാണ് ഭാര്യ. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ത്വാഇഫിലുള്ള മകൾ ഇതിനോടകം ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോയി ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - A native of Malappuram died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.