ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ബി​ൽ ഗേ​റ്റ്​​സ്​

ആ​ഗോ​ള വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ലും ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ന​വീ​ക​ര​ണ​ത്തി​​ന്റെ നി​ർ​ണാ​യ​ക പ​ങ്കി​നെ ഊ​ന്നി​പ്പ​റ​ഞ്ഞാ​ണ് വി​ശ്വ​പ്ര​സി​ദ്ധ വ്യ​വ​സാ​യി ബി​ൽ ഗേ​റ്റ്സ് സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത​ത്.

സു​സ്ഥി​ര​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള അ​ടി​ത്ത​റ​യാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ൾ ഭാ​വി​ത​ല​മു​റ​യെ അ​വ​രു​ടെ സ​മൂ​ഹ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി സ്വാ​ധീ​നി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്നു​വെ​ന്നും ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ​ത്തി​നും പൗ​ര​ത്വ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​നും സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ടു​ക്ക​രാ​യ മ​ന​സ്സു​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ യു​വാ​ക്ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും താൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വാ​ക്ക​ളു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ന​വീ​ക​ര​ണ​വും സം​രം​ഭ​ക​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ‘മി​സ്ക് ഗ്ലോ​ബ​ൽ ഫോ​റം 2024’ പോ​ലു​ള്ള സം​രം​ഭ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തെ ഗേ​റ്റ്സ് പ്ര​ശം​സി​ച്ചു.

അ​നു​ക​ര​ണ​ത്തി​ന് അ​ർ​ഹ​മാ​യ ആ​ഗോ​ള മാ​തൃ​ക​യാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം ഫോ​റ​ത്തെ വി​ശേ​ഷി​പ്പി​ച്ചു. നി​ല​വി​ലെ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സം​യു​ക്ത പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ ഭാ​വി കൈ​വ​രി​ക്കു​ന്ന​തി​ന് സ​ർ​ഗാ​ത്മ​ക​ത, സം​ഘ​ടി​ത ശ്ര​മം, കൂ​ട്ടാ​യ ചി​ന്ത എ​ന്നി​വ​യെ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തി​ന് ഗേ​റ്റ്സ് അ​ടി​വ​ര​യി​ട്ടു.

ഒ​രു ബി​സി​ന​സ്​ ന​ട​ത്താ​നു​ള്ള നി​ങ്ങ​ളു​ടെ അ​ഭി​നി​വേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ നി​ങ്ങ​ൾ വ​ഴി​വെ​ട്ടു​ന്നി​ല്ലെ​ങ്കി​ൽ അ​ത് നി​ങ്ങ​ളു​ടെ ഒ​രു ഹോ​ബി മാ​ത്ര​മാ​യി ക​രു​ത​ണ​മെ​ന്ന് പാ​ന​ൽ ച​ർ​ച്ച​യി​ൽ മ​റ്റൊ​രു വ്യ​വ​സാ​യി എ​സ്സ ബെ​ഹ്ബെ​ഹാ​നി പ​റ​ഞ്ഞു. ആ​പ്പി​ളി​​ന്റെ സ​ഹ​സ്ഥാ​പ​ക​നും ആ​ധു​നി​ക ക​മ്പ്യൂ​ട്ടി​ങ്​ യു​ഗ​ത്തി​ന്റെ തു​ട​ക്ക​ക്കാ​ര​നു​മാ​യ സ്​​റ്റീ​വ് വോ​സ്‌​നി​യാ​ക്, ‘മി ​മൈ സെ​ൽ​ഫ് ആ​ൻ​ഡ് എ.​ഐ’ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ദ​സ്സി​നെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചെ​റു​പ്പ​ക്കാ​രും ആ​ഗോ​ള സാ​ങ്കേ​തി​ക ത​ൽ​പ​ര​രും നി​റ​ഞ്ഞ സ​ദ​സ്സി​നോ​ട് സം​സാ​രി​ച്ച വോ​സ്നി​യാ​ക്, കൃ​ത്രി​മ​ബു​ദ്ധി, സ​ർ​ഗാ​ത്മ​ക​ത, സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ നൈ​തി​ക​ത​യു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ത​​ന്റെ ഉ​ൾ​ക്കാ​ഴ്ച​ക​ൾ പ​ങ്കി​ട്ടു. ദ്വി​ദി​ന സ​മ്മേ​ള​നം ഉ​പ​കാ​ര​പ്ര​ദ​വും ഭാ​വി​യി​ലേ​ക്കു​ള്ള വ​ഴി തെ​ളി​യി​ക്കു​ന്ന​തു​മാ​യി​രു​ന്നെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Bill Gates as the center of attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.