ജിദ്ദ: അനസ് ബിൻ മാലിക് മദ്റസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗദി ദേശീയതല ഖുർആൻ പാരായണം, ഹിഫ്ള് മത്സരങ്ങൾ സമാപിച്ചു. സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് എട്ടു കാറ്റഗറികളിൽ അപേക്ഷ സമർപ്പിച്ച 300 ഓളം മത്സരാർഥികളിൽനിന്ന് ഓൺലൈനായി നടന്ന പ്രാഥമിക പരിശോധനക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
അൽ ഖോബാർ, റിയാദ്, ജിസാൻ, ത്വാഇഫ്, തൂവൽ, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 85 ഓളം പേരാണ് ഫൈനലിൽ മാറ്റുരച്ചത്.
ജിദ്ദ ശറഫിയ്യ അനസ് ബിൻ മാലിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മദീന മസ്ജിദുന്നബവിയിലെ ഖുർആൻ അധ്യാപകരായ ശൈഖ് അഹ്മദ് മുഹമ്മദ് അസ്ലം റഈസ് ഫള്ൽ, ശൈഖ് ഹുമൈദുല്ലാഹ് മുഹമ്മദ് നദീർ മുഹമ്മദ്, ശൈഖ് അഹ്മദ് മുഹമ്മദ് അൻവർ മുഹമ്മദ് ഹുസൈൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ ശൈഖ മുൻതഹാ അമൂദി ദർവീഷ് സഹ്റാനി, ശൈഖ അബ്ലാ ഹാജറാ അബ്ദുൽ അസീസ് എന്നിവർ വിധികർത്താക്കളായി.
സമാപന സമ്മേളനം ദഅവാ സെൻറർ മേധാവിയും മർകസ് അനസ് ബിൻ മാലിക് മുശ് രിഫുമായ ശൈഖ് ഫായിസ് അസ്സലി ഉദ്ഘാടനം ചെയ്തു. ജെ.ഡി.സി.സി പ്രസിഡൻറ് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ത്വാഇഫ് യൂനിവേഴ്സിറ്റി പ്രഫസറും പണ്ഡിതനുമായ ഡോ. യാസർ ബിൻ ഹംസ ഉദ്ബോധനം നടത്തി.
ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമർ കോയ മദീനി, പ്രബോധകൻ ഇബ്രാഹിം ഹുസൈൻ അൽഹികമി, മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ സംസാരിച്ചു. വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സ്വർണനാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും, ജംഇയ്യതുത്തർതീലിന്റെ സർട്ടിഫിക്കറ്റുകളും ശൈഖ് ഫായിസ് അസ്സഹലി വിതരണം ചെയ്തു.
ജെ.ഡി.സി.സി. ഭാരവാഹികളായ ഫൈസൽ വാഴക്കാട്, റശീദ് ചേറൂർ, അബ്ദുൽ ജലീൽ വളവന്നൂർ, പ്രഫ. മുഹമ്മദ് റിയാസ്, റൗനഖ് ഓടക്കൽ, നബീൽ പാലപ്പറ്റ, അബ്ദുൽ ജബ്ബാർ വണ്ടൂർ, മക്കാ ജാലിയാത് ഐ.ടി വിഭാഗം ഹെഡ് അമീൻ ഹികമി, സ്വാഗതസംഘം കൺവീനർമാരായ ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ (പ്രോഗ്രാം), അബ്ദുൽ ജബ്ബാർ അൽബെയ്ക് (വളന്റിയർ), മുഹമ്മദ് റാഫി കണ്ണൂർ (സ്റ്റേജ്), അബ്ദുൽ ജബ്ബാർ ടൊയോട്ട (ഫുഡ്), സൗബാൻ മൊറയൂർ (ഐ.ടി.) തുടങ്ങിയവർ നേതൃത്വം നൽകി.
മത്സര ഫലങ്ങൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്രമത്തിൽ: സൂപ്പർ സീനിയർ ഖുർആൻ പാരായണം (ആൺ): ഫാറൂഖ്, ഹസൻ സഫർ, നസീർ പെരുമ്പള. സൂപ്പർ സീനിയർ ഖുർആൻ പാരായണം (പെൺ): ഹംന യാഖൂബ്, കെ. സഫ, സെറീന മനക്കരത്തൊടി. സൂപ്പർ സീനിയർ ഹിഫ്ള് (ആൺ): മുഹമ്മദ് സഈദ്, സൽമാൻ ബഷീർ, ബദറുദ്ദീൻ. സൂപ്പർ സീനിയർ ഹിഫ്ള് (പെൺ): ഹംന യാഖൂബ്, സുഹ ശരീഫ്, സെറീന.
സീനിയർ ഖുർആൻ പാരായണം (ആൺ): അഹ്മദ് റിഷാൻ, മുഹമ്മദ് സഈദ്, വഹീദ് സമാൻ. സീനിയർ ഹിഫ്ള് (ആൺ): അഹ്മദ് റിഷാൻ, അഹ്മദ് യസീദ്, അബ്ദുല്ല യാസിർ ഹംസ. സീനിയർ ഖുർആൻ പാരായണം (പെൺ): സുഹാ ശരീഫ്, അൻസല ഫാത്തിമ, ഷസ ഉമർ. സീനിയർ ഹിഫ്ള് (പെൺ): അൻസല ഫാത്വിമ, ആലിയ ഹനീഫ്, സഫാ. ജൂനിയർ ഖുർആൻ പാരായണം: അഹ്മദ് യാസിർ, മുഹമ്മദ് ഷീസ്, മുഹമ്മദ് റബീഹ്.
ജൂനിയർ ഹിഫ്ള് (ആൺ) മുആദ് അബ്ദുൽ ഹഖ്, മുആസ് തസ്ലീം, അബ്ദുല്ലാഹ് സുനീർ. ജൂനിയർ പാരായണം (പെൺ): ആയിഷ നജീബ്, ഐസ ഹനീഫ്, അദീനാ ഇഖ്ബാൽ. ജൂനിയർ ഹിഫ്ള് (പെൺ): ആയിഷത് അദീനാ ഇഖ്ബാൽ, ഐസ ഹനീഫ്, ആഇഷ നജീബ്. സബ് ജൂനിയർ ഖുർആൻ പാരായണം (ആൺ): അബ്ദുല്ല ഷറഫുദ്ദീൻ, അമാൻ ആഷിക്, ഇമ്രാൻ മുഹമ്മദ്. സബ് ജൂനിയർ ഖുർആൻ പാരായണം (പെൺ): നൗഫ് സുനീർ, അംന അബ്ദുൽ ജബ്ബാർ, ഫാത്വിമ ബിൻത് നിസാർ. സബ് ജൂനിയർ ഹിഫ്ള് (പെൺ): ഉമ്മുകുൽസൂം റഫീഖ്, ആഇഷ അഹ്മദ്, അഹ്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.