മലപ്പുറം മോങ്ങം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം മോങ്ങം സ്വദേശി ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ (40) ആണ് മരിച്ചത്.

ജിദ്ദ അൽസാമിർ കുടിവെള്ള കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

പിതാവ്: വാളപ്ര മുഹമ്മദ് മുസ്ലിയാർ, മാതാവ്: ഉമ്മാതകുട്ടി, ഭാര്യ: ജസീന, മക്കൾ: മിശാൽ, ആദിൽ, സനൂപ്. നാട്ടുകാരും സഹപ്രവർത്തകരും മറ്റു കുടുബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ജിദ്ദയിലെ അൽ തൗഫീഖ് മഖ്ബറയിൽ കബറടക്കി.

Tags:    
News Summary - A native of Malappuram Mongam died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.