റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് റിയാദിൽ എക്‌സിറ്റ് 16ലെ താമസസ്ഥലത്ത് മരിച്ചത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ഇബ്രാഹിം കുഞ്ഞ്. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ താജുദ്ധീനൊപ്പം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും സാമൂഹിക പ്രവർത്തകരായ ഷാഫി കല്ലറ, നാസർ കല്ലറ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.