ജി​ദ്ദ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്; ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി

ജി​ദ്ദ: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 14 മ​ത് എ​ഡി​ഷ​ന്‍ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഇന്ന് ജി​ദ്ദ അ​ല്‍ ബ​ദ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന സാ​ഹി​ത്യോ​ത്സ​വി​ല്‍ യൂ​നി​റ്റ് ഘ​ട​ക​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ജി​ദ്ദ​യി​ലെ 12 സെ​ക്ട​റു​ക​ളി​ല്‍നി​ന്നും പ്രൈ​മ​റി, ജൂ​നി​യ​ര്‍, സെ​ക്ക​ന്റ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ബ​ഹു​ഭാ​ഷ പ്ര​സം​ഗ​ങ്ങ​ള്‍, മാ​പ്പി​ള പ്പാ​ട്ട് , ക​വി​ത പാ​രാ​യ​ണം.

വ്യ​ത്യ​സ്ഥ ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, ദ​ഫ് മു​ട്ട്, കാ​ലി​ഗ്ര​ഫി, ഹൈ​ക്യു, സ്പോ​ട്സ് മാ​ഗ​സി​ന്‍ നി​ർ​മാ​ണം തു​ട​ങ്ങി​യ 99 ഇ​ന​ങ്ങ​ളി​ല്‍ 12 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. ജി​ദ്ദ​യി​ലെ വി​വി​ധ കാ​മ്പ​സു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന കാ​മ്പ​സ് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മി​ട​യി​ല്‍ സ​ര്‍ഗാ​ത്മ​ക​ത വി​ക​സി​പ്പി​ക്കു​ക, സാ​മൂ​ഹി​ക ധാ​ര്‍മി​ക മൂ​ല്യ​ങ്ങ​ള്‍ ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന മാ​നു​ഷി​ക ദൗ​ത്യ​മാ​ണ് സാ​ഹി​ത്യോ​ത്സ​വ് നി​ര്‍വ​ഹി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട് മ​ണി​ക്ക് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ക്ക് തി​ര​ശ്ശീ​ല ഉ​യ​രും. വൈ​കീ​ട്ട് ഏ​ഴ് മ​ണി​ക്ക് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഒ​ത്തി​രി​പ്പി​ല്‍ ജി​ദ്ദ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും.

ശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും. സാ​ഹി​ത്യോ​ത്സ​വി​ല്‍ സം​ഗ​മി​ക്കു​ന്ന മു​ഴു​വ​ന്‍ ആ​സ്വാ​ദ​ക​ര്‍ക്കും ഫാ​മി​ലി​ക​ള്‍ക്കും വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍, ക​ണ്‍വീ​ന​ര്‍ മ​ന്‍സൂ​ര്‍ മാ​സ്റ്റ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Diaspora Literary Festival- The arrangement is completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.