യാംബു: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യാംബു സോൺ സംഘടിപ്പിച്ച 14-ാമത് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. വിവിധ യൂനിറ്റുകളുടെ കീഴിൽ ആറ് വിഭാഗങ്ങളിലായി 50 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 200 ഓളം മത്സരാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ റഫീഖ് താനൂർ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാർ സ്മാരക പുരസ്കാരം നേടിയ എഴുത്തുകാരൻ അഡ്വ. ജോസഫ് അരിമ്പൂർ മുഖ്യാതിഥിയായിരുന്നു. പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് വിവിധ മേഖലകളിൽ അവരുടെ കഴിവ് പ്രകടിപ്പിക്കാൻ സാഹിത്യോത്സവ് പോലുള്ള പരിപാടി ഏറെ ഉപകരിക്കുമെന്നും ജിസാനിൽ നടക്കാനിരിക്കുന്ന കലാലയം സാംസ്കാരിക വേദിയുടെ നാഷനൽ സാഹിത്യോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ യാംബുവിലെ വിജയികളായ വിദ്യാർഥികൾക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി സദഖത്തുല്ല പൂക്കോട്ടുംപാടം, ഐ.സി.എഫ് പ്രൊവിൻസ് സെക്രട്ടറി മുസ്തഫ കല്ലിങ്ങൽപറമ്പ്, മുഹമ്മദ് നെച്ചിയിൽ, സിദ്ദീഖുൽ അക്ബർ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ മയ്യിൽ സ്വാഗതവും ഹസ്സൻ കാസർകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.