റിയാദ്: കേളി കലസാംസ്കാരിക വേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം ‘നവകേരളം - കേരള ചരിത്രം’ ശനിയാഴ്ച വൈകിട്ട് സൗദി സമയം അഞ്ചിന് നടക്കും.
ലോകത്തിെൻറ ഏത് കോണിൽനിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കേരളത്തിെൻറ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലും വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
ഓരോ ചോദ്യത്തിനും 25 സെക്കൻഡിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. കൂടുതൽ വിവരങ്ങൾക്ക് കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി (0535306310) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.