യാംബു: ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ ജില്ലയിലെ തെഹ്സിൽ ഡോമരിയ ഗഞ്ച് സ്വദേശി യാംബുവിൽ നിര്യാതനായി. സൈഫുദ്ദീൻ അൻസാരി (53) ആണ് ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച മരിച്ചത്.
യാംബുവിൽ വർഷങ്ങളായി പല കമ്പനികളിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം നിലവിൽ മാക്ക് ഗൾഫ് കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലാൽബൂൺ, മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമുണ്ട്.
ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞു റിയാദിൽ ജോലി ചെയ്യുന്ന മൂത്ത മകൻ സൂറത്ത് അലി യാംബുവിൽ എത്തിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ ഖബറടക്കാനുള്ള ശ്രമങ്ങൾ യാംബു കെ.എം.സി.സി വെൽഫെയർ വിംങ് ചെയർമാൻ സിറാജ് മുസ്ലിയാരകത്ത്, കൺവീനർ അബ്ദുറസാഖ് നമ്പ്രം എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.