ഖമീസ് മുശൈത്: പെട്രോൾ പമ്പിലെ ജോലിക്കാരനെ ആക്രമിച്ച് പണം കൊള്ളയടിച്ച രണ്ടു പേരെ പിടികൂടിയതായി അസീർ മേഖല പൊലീസ് അറിയിച്ചു. ബീഷ-ഖമീസ് മുശൈത് റോഡിലെ പമ്പിൽ ജോലിക്കാരനായ ആൾക്കെതിരെയാണ് ആക്രമണമുണ്ടായത്. അന്വേഷണത്തിൽ ആക്രമികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. രണ്ടു പ്രതികളും സ്വദേശി പൗരന്മാരാണ്. ലഹരിപദാർഥങ്ങളും പണവും ആയുധങ്ങളും തൊണ്ടിമുതലുകളായി ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടർനടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും അസീർ മേഖല പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.