ജിദ്ദ: മധ്യവയസ്കയുടെ വയറ്റിൽനിന്ന് ഏഴ് കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിലാണ് 50 വയസ്സുള്ള സ്ത്രീയുടെ വയറ്റിൽ നിന്ന് ഏഴ് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ട്യൂമർ വിജയകരമായി നീക്കം ചെയ്തത്. ആശുപത്രിയിലെ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ്റും ഓങ്കോളജിസ്റ്റുമായ ഡോ. സാദ് അൽഅവാദാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
ആന്തരികാവയവങ്ങളിൽ രക്തസ്രാവവും വയറിനകത്ത് വേദനയും ഉണ്ടായ രോഗിയെ കൂടുതൽ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് മുഴ കണ്ടെത്തിയത്. വയറുവേദനയുമായാണ് രോഗി തെൻറ അടുക്കലെത്തിയതെന്നും പരിശോധനയിൽ അടിവയറ്റിലെയും ഇടുപ്പിലെയും ആന്തരിക അവയവങ്ങളിൽ ട്യൂമർ വളർന്നുണ്ടായ മർദമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും കണ്ടെത്തിയതായി ഡോക്ടർ അൽഅവദ് പറഞ്ഞു. ആവശ്യമായ പരിശോധനകളും വിശകലനങ്ങളും നടത്തിയ ശേഷം ട്യൂമർ അടിയന്തരമായി നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഡോക്ടർ പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴക്ക് ഏഴ് കിലോയും 385 ഗ്രാമും തൂക്കമുണ്ട്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയയിൽ പെങ്കടുത്ത സഹജീവനക്കാരുടെ സഹകരണത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.