യാംബു: യാംബുവിൽ അൽ മജാൽ കമ്പനി ജീവനക്കാരനും ഡൽഹി സ്വദേശിയുമായ 47കാരൻ സെയ്ത് ഷക്കീൽ റിസ്വിക്ക് അടിയന്തരമായി ഓപൺ ഹാർട്ട് സർജറിക്ക് വേണ്ടി എ.ബി നെഗറ്റിവ് ഗ്രൂപ് രക്തം ജിദ്ദയിൽ ആവശ്യമുണ്ട്. ഇതേ ഗ്രൂപ് രക്തമുള്ള, രോഗിക്ക് നൽകാൻ തയാറുള്ള ആറു പേരെയാണ് അടിയന്തരമായി ആവശ്യമുള്ളത്. ജിദ്ദ അൽ അൻദലൂസിയ ആശുപത്രിയിൽ ഈ മാസം 11ന് ശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്.
രക്തദാനം നടത്താൻ തയാറുള്ളവരെ കണ്ടെത്താൻ സഹൃദയരായ പ്രവാസികൾ സഹായിക്കണമെന്ന് ജിദ്ദ നവോദയ യാംബു ഏരിയ ജീവകാരുണ്യ കൺവീനർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി സെയ്ത് ഷക്കീൽ റിസ്വി (0559394125), സാക്കിർ (0553231633) എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.