ദ​മ്മാം ഖ​ത്വീ​ഫി​ലെ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ റം​സാ​ൽ

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ണ്ടു​ മാ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ

ജു​ബൈ​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ര​ണ്ടു മാ​സ​മാ​യി മ​ല​യാ​ളി യു​വാ​വ്​ ആ​ശു​പ​ത്രി​യി​ൽ. മൂ​വാ​റ്റു​പു​ഴ കാ​ലാ​മ്പൂ​ർ സ്വ​ദേ​ശി റം​സാ​ലാ​ണ് (29) ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 27ന് ​സം​ഭ​വി​ച്ച വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ ദ​മ്മാം ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.

ദ​മ്മാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു റം​സാ​ൽ. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ണ്ട് ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ദ​മ്മാം-​റി​യാ​ദ് റോ​ഡി​ൽ സ​ഞ്ച​രി​ക്കു​േ​മ്പാ​ൾ ആ​ക​സ്മി​ക​മാ​യി വ​ണ്ടി നി​ന്നു. തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി ത​ക​രാ​ർ പ​രി​ശോ​ധി​ക്കു​മ്പോ​ൾ വ​ണ്ടി കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​ യു​വാ​വി​നെ ആം​ബു​ല​ൻ​സി​ൽ ഖ​ത്വീ​ഫ് സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​സ്മാ​ര​ത്തെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സം അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു.

ര​ണ്ടു​ മാ​സ​ത്തെ ചി​കി​ത്സ​ക്കി​ടെ ബോ​ധം തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. ഈ​യാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സ്ഥി​തി അ​ൽ​പം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ശ്വാ​സോ​ച്ഛ്വാ​സ​വും സം​സാ​ര​ശേ​ഷി​യും പൂ​ർ​വ സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല. വെ​ന്റി​ലേ​റ്റ​റി​ന്റെ​യും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ആ​റ് മാ​സ​മെ​ങ്കി​ലും സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രും. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ് വ​രു​ന്ന തു​ട​ർ ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് റം​സാ​ലി​​ന്റെ കു​ടും​ബം.

മൂ​വാ​റ്റു​പു​ഴ തേ​ക്കും​കാ​ട്ടി​ൽ സ​ലീ​മാ​ണ്​ പി​താ​വ്. ഉ​മ്മ​യും വാ​പ്പ​യും അ​നു​ജ​നും അ​ട​ങ്ങു​ന്ന കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യി പി​റ​കി​ലാ​ണ്. അ​പ​ക​ട വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​ൻ സൗ​ദി എ​റ​ണാ​കു​ളം എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (സീ​ഫ്) സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട്​ വ​ന്നി​രു​ന്നു.

ആ​രോ​ഗ്യ പു​രോ​ഗ​തി സ​മ​യ​ബ​ന്ധി​ത​മാ​യി വി​ല​യി​രു​ത്തു​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യും റം​സാ​ൽ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ്ര​യ​ത്നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ടു​ക്കി എം.​പി. അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സും എം​ബ​സി​യു​ടെ സ​ഹാ​യം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ വ​ഴി നോ​ർ​ക്ക​യു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 35,000 സൗ​ദി റി​യാ​ൽ വ​രു​ന്ന യാ​ത്രാ​ചെ​ല​വ് ഇ​ന്ത്യ​ൻ എം​ബ​സി​യും സീ​ഫും ചേ​ർ​ന്നാ​ണ് വ​ഹി​ക്കു​ന്ന​ത്.

യാ​ത്ര​യി​ൽ സ്‌​ട്രെ​ച്ച​ർ, വെ​ന്റി​ലേ​റ്റ​ർ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഡോ​ക്ട​റു​ടെ​യും ന​ഴ്സി​​ന്റെ​യും തു​ണ​യും വേ​ണ്ടി വ​രും. നാ​ട്ടി​ലെ​ത്തി​ച്ച് റം​സാ​ലി​ന് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​ള​ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സീ​ഫ് പ്ര​വ​ർ​ത്ത​ക​ർ.

Tags:    
News Summary - It has been two months since the accident In the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.