യാംബു: ഒന്നര പതിറ്റാണ്ടുകാലമായി പ്രവാസലോകത്ത് സാമൂഹിക സാംസ്കാരിക മതരംഗങ്ങളിലെ നിറസാന്നിധ്യമായ അബ്ദുൽ മജീദ് സുഹ്രി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. യാംബു ജാലിയാത്തിലെ മലയാളം വിഭാഗം ഇസ്ലാമിക പ്രബോധകനായി സേവനം ചെയ്യുകയായിരുന്ന സുഹ്രിയുടെ പൊതുപ്രവർത്തനം യാംബുവിലെ വിവിധ സംഘടനകൾക്കിടയിൽ നല്ല സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാൻ വഴിവെച്ചു. അദ്ദേഹത്തിെൻറ പ്രൗഢമായ മതപ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.
സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹി സെൻററുകളുടെ കീഴിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. യാംബു ജാലിയാത്ത് ഇന്ത്യൻ കമ്യൂണിറ്റി ചെയർമാൻ, യാംബു മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻറ്, യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പൊതുവിഷയങ്ങളിൽ യാംബുവിലെ വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ നേതൃപരമായ പങ്കുവഹിച്ച അബ്ദുൽ മജീദ് സുഹ്രിയുടെ സേവനം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. ഭാര്യ: മുബീന. മക്കൾ: ഫാത്വിമ നദ, ഹുദ മജീദ്, അബ്ദുല്ല ബിൻ സുഹ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.