റിയാദ്: കേരളത്തിെൻറ തനത് നാടൻ പാട്ടുകളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും പ്രവാസി സംഗീത പ്രിയരുടെ ഹൃദയങ്ങളിൽ തുടിപ്പുണർത്തുന്ന അബ്ദുൽ സലാം തമ്പാന് പാട്ട് പ്രാണനാണ്. 18 വർഷമായി ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ പ്രവാസിയായ അബ്ദുൽ സലാം കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ്. 11 വർഷമായി ഖമീസ് മുശൈത്തിലെ അൽസാഫി കമ്പനിയിൽ ജീവനക്കാരനാണ്.സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലത്തെ മദ്റസ പഠനം തൊട്ട് സംഗീതം പ്രാണനെപ്പോലെ കൊണ്ടുനടക്കുന്നു. പാെട്ടഴുതുകയും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്യുന്നു ഈ 43 കാരൻ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി 12 ഓളം ഗാനങ്ങൾ എഴുതി പാടി നൽകുകയുണ്ടായി.
എട്ടു വർഷമായി ഖമീസിലെ ചെറുതും വലുതുമായ സംഗീത പരിപാടികളിലെ സ്ഥിരം ഗായകനാണ് തമ്പാൻ. എല്ലാത്തരം പാട്ടുകളും വഴങ്ങുമെങ്കിലും മാപ്പിളപ്പാട്ടുകളോടും നാടൻ പാട്ടുകളോടുമാണ് കൂടുതൽ ഇഷ്ക്. കോവിഡ് കാലത്ത് 'അറിയണം പ്രവാസിയെ' എന്ന പേരിൽ ഒരു ഗാനം എഴുതി പാടിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.നാട്ടിലും പ്രവാസലോകത്തും ഒരു ഗായകനായി അറിയപ്പെടുന്നു എന്നതിൽ സന്തോഷമുള്ളതായി അബ്ദുൽ സലാം പറഞ്ഞു. സുഹൃത്തുക്കളുടെയും ഖമീസ് അൽസാഫി കമ്പനിയിലെ സഹ പ്രവർത്തകരുടെയും പിന്തുണയാണ് തനിക്ക് വളർച്ചക്ക് സഹായകരമെന്നു സ്നേഹപൂർവം ഓർക്കുന്നു തമ്പാൻ.
പരേതനായ പിതാവ് കോയകുട്ടി രൂപവത്കരിച്ച ശംസുൽ ഹുദ എന്ന ചാരിറ്റി സംഘടനയുടെ ചെയർമാനായ ഇദ്ദേഹം സാമൂഹിക പ്രവർത്തകനുമാണ്. പി.സി.എഫ് എന്ന പ്രവാസി സംഘടനയുടെ കുന്നത്തൂർ മണ്ഡലം പ്രസിഡൻറ് കൂടിയാണ്.എങ്കിലും പ്രാധാന്യം സംഗീത വേദികൾക്ക് തന്നെയാണ്. സൗദിയിലെ ഏറക്കുറെ എല്ലാ നഗരങ്ങളിലും അരങ്ങേറിയ സംഗീത പരിപാടികളിൽ പാടിയിട്ടുണ്ട്. കൂടുതലും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും. കൊല്ലം ശാസ്താംകോട്ടയിലെ അൻവർശ്ശേരിയിൽ പഠനകാലത്ത് ദഫ്മുട്ട് പരിപാടികളിൽ പിന്നണി ഗായകനായിരുന്നു.പരേതയായ ഹാജറ ബീവിയാണ് മാതാവ്. ഭാര്യ: സാരിസ. മുഹമ്മദ് സാലിം, അൻസൽന എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.