അ​ബ്​​ദു​റ​ഹ്​​മാ​ൻ

ക​രു​ണ​വ​റ്റാ​ത്ത​വ​രു​ടെ ക​നി​വി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ നാ​ട​ണ​യും

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം

റി​യാ​ദ്: ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ലും പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന മ​ല​യാ​ളി​ക്ക്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി.

35 വ​ർ​ഷ​മാ​യി സൗ​ദി​യി​ലു​ള്ള കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ (60) നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ബ്​​ദു​റ​ഹ്‌​മാ​ൻ എ​ട്ടു​മാ​സം മു​മ്പാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​താ​യി.

ര​ണ്ട​ര വ​ർ​ഷ​മാ​യി സ്‌​പോ​ൺ​സ​റു​ടെ നി​സ്സ​ഹ​ക​ര​ണം മൂ​ലം ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​ലൈ​മാ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ടു​വി​ൽ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ൽ നി​യ​മ ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ത​ർ​ഹീ​ൽ വ​ഴി ഫൈ​ന​ൽ എ​ക്സി​റ്റ് നേ​ടി. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ന് റി​യാ​ദി​ലെ അ​ൽ​റ​യാ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ഫീ​ർ ഖാ​ൻ ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി.

നി​യ​മ ത​ട​സ്സ​ങ്ങ​ൾ മാ​റ്റി​ക്കി​ട്ടു​ന്ന​തി​ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഹു​സൈ​ൻ ദ​വാ​ദ്മി, നി​ഹ്​​മ​ത്തു​ല്ല, നി​സാം മ​ല​സ്, സി​ദ്ദീ​ഖ് നെ​ടു​ങ്ങോ​ട്ടൂ​ർ, സു​ഹൈ​ൽ കൂ​ടാ​ളി എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സൗ​ദി മീ​ഡി​യ സി​സ്‌​റ്റം ക​മ്പ​നി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ വി​മാ​ന​ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കി.

കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ബ്‌​ദു​ല്ല​യും സു​ഹൃ​ത്തു​ക്ക​ളും ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത​ദി​വ​സം റി​യാ​ദി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ്‌​പൈ​സ് ജെ​റ്റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.