ജിദ്ദ: ബ്ലാസ്റ്റേഴ്സ് എഫ്.സി ജിദ്ദ സംഘടിപ്പിക്കുന്ന അബീർ ബ്ലാസ്റ്റേഴ്സ് സൂപ്പർ ലീഗിൽ എ ഡിവിഷൻ മത്സരങ്ങളിൽ വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്സ് എഫ്.സി, മഹ്ജർ എഫ്.സിയെ നേരിടും. കഴിഞ്ഞയാഴ്ച നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും പരാജയപ്പെട്ടതിനാൽ, ഇന്നത്തെ പോരാട്ടം ഏറെ നിർണായകമാണ്.
വൈകീട്ട് ഏഴിന് നടക്കുന്ന ഡി-ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുനൈറ്റഡ്, ടാലൻറ് ടീൻസ് ഫുട്ബാൾ അക്കാദമിയെ നേരിടും. എട്ടിന് നടക്കുന്ന ആദ്യ ബി-ഡിവിഷൻ മത്സരത്തിൽ, എൻ-കൺഫോർട്സ് എ.സി.സി-ബി, യാസ് എഫ്.സിയെ നേരിടും.
ഇരു ടീമുകളും ആദ്യമായിട്ടാണ് ടൂർണമെന്റിൽ ഗോദയിലിറങ്ങുന്നത്. ഒമ്പതിന് നടക്കുന്ന രണ്ടാം ബി -ഡിവിഷൻ മത്സരങ്ങളിൽ അൽ-ഹാസിമി ന്യൂ കാസിൽ എഫ്.സി, റെഡ് സീ ബ്ലാസ്റ്റേഴ്സിനെ നേടിടും. 10-ന് നടക്കുന്ന ബ്ലാസ്റ്റേഴ്സ് എഫ്.സി, മഹ്ജർ എഫ്.സി പോരാട്ടം കഴിഞ്ഞ ആഴ്ചയിലെ മത്സരഫലങ്ങൾക്ക് ശേഷം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്.
നേരത്തെ ടൂർണമെന്റിന്റെ ഉദ്ഘാടനം സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര നിർവഹിച്ചു. തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിന്റെ കെടുതി അനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉദ്ഘാടനപരിപാടികൾ സംഘടിപ്പിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് ഷോ കാണികൾക്ക് വേറിട്ട അനുഭവമായി. ഉദ്ഘാടന പരിപാടിയിൽ ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി, സംഷീദ്, അബ്ദുൽ റസാഖ്, ഷിബു തിരുവനന്തപുരം, മുജീബ് പൂക്കോട്ടൂർ, നാസർ മച്ചിങ്ങൽ, ജലീൽ, അയൂബ് മുസ്ലിയാരകത്ത്, പച്ചീരി ഫാറൂഖ്, കബീർ കൊണ്ടോട്ടി, മുഹ്സിൻ, അബ്ദുറഹിമാൻ.
എ. നജ്മുദ്ദീൻ, സി.എച്ച് ബഷീർ, ഹിലാൽ ഹുസ്സൈൻ, സലിം മമ്പാട്, നിസാം പാപ്പറ്റ, കെ.സി മൻസൂർ, ശരീഫ് ബ്ലൂസ്റ്റാർ, കെ.സി. ശരീഫ്, എ.ടി. ഹൈദർ, റഹീം വലിയോറ, പി.സി. മുജീബ്, ഷഫീഖ് പട്ടാമ്പി, നൗഷാദ് പാലക്കൽ, അബ്ദുൽ ഫത്തഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലാസ്റ്റേഴ്സ് ജനറൽ സെക്രട്ടറി അബു കട്ടുപ്പാറ സ്വാഗതം പറഞ്ഞു. ഷഫീഖ് പട്ടാമ്പി, നാസർ സോഫിയ, നജ്മുദ്ദീൻ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.