സുഡാനിൽ നിന്നെത്തിയ ഇന്ത്യക്കാർ തങ്ങുന്ന ജിദ്ദ ഇന്ത്യൻ സ്​കൂളിൽ സേവനം നൽകുന്ന അബീർ ഗ്രൂപ്പിന്‍റെ മെഡിക്കൽ സംഘം

‘ഓപറേഷൻ കാവേരി’യിൽ മെഡിക്കൽ സഹായമൊരുക്കി അബീർ ഗ്രൂപ്പ്

ജിദ്ദ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപ്പാക്കുന്ന ‘ഒാപറേഷൻ കാവേരി’ രക്ഷാദൗത്യത്തിൽ എല്ലാവിധ മെഡിക്കൽ സേവനങ്ങളും ഒരുക്കി അബീർ മെഡിക്കൽ ഗ്രൂപ്പ്. സൈനിക വിഭാഗങ്ങള്‍ തമ്മിൽ പോരാട്ടം ശക്തമായതോടെയാണ് സുഡാൻ രൂക്ഷമായ ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയത്. 3400 ഓളം ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങി കഴിയുകയാണ്. അതിൽ 1,300 ഓളം ആളുകൾ ഓപറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലാണ് കപ്പൽ, വിമാന മാർഗങ്ങളിലായി ജിദ്ദയിലെത്തുന്നവർക്ക്​ താൽക്കാലിക താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം അബീർ മെഡിക്കൽ ഗ്രൂപ്പിന്‍റെ വിദഗ്ധരായ മെഡിക്കൽ ടീമും തിരിച്ചെത്തുന്നവർക്കായി ആദ്യ ദിനം മുതൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഡോ. ഹാറൂൺ റഷീദ്, ഡോ. മുഹമ്മദ് ഖാജ, ഡോ. ആതിഫ് എന്നിവരും നഴ്‌സുമാരും മറ്റ്​ പാരാമെഡിക്കൽ ടീമും ആംബുലൻസ് സർവിസും അടക്കം അബീർ ഗ്രൂപ്പിന്‍റെ 10-ലധികം പ്രഫഷനൽ സംഘങ്ങളാണ്​ ഓപറേഷൻ കാവേരിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഡോ. ജംഷിത്ത് അഹമ്മദ്, ഡോ. അഹമദ് ആലുങ്ങൽ, ഡോ. ഇമ്രാൻ, സിദ്ദിഖ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

Tags:    
News Summary - Abeer Group provided medical assistance in 'Operation Kaveri'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.