ജിദ്ദ: അബീർ മെഡിക്കൽ സെൻറർ ബവാദി ബ്രാഞ്ച് സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (സിബാഹി) അംഗീകാരം മികച്ച സ്കോറോട് കൂടി നേടിയതായി മാനേജ്മെൻറ് അറിയിച്ചു. സൗദിയിലെ ആശുപത്രികൾക്കും മെഡിക്കൽ സെൻററുകൾക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്ന സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ്.
സൗദിയിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും മെഡിക്കൽ സെന്ററുകളും മുമ്പും ഈ അംഗീകാരം നേടിയിട്ടുണ്ട്. ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസൻ ഗസ്സാവി ആശുപത്രിയും മക്കയിൽ പ്രവർത്തിക്കുന്ന സൗദി നാഷനൽ ആശുപത്രിയും റിയാദിൽ അബീർ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് മെഡിക്കൽ സെൻററുകളും മുമ്പ് സിബാഹി അക്രഡിറ്റേഷൻ കരസ്ഥമാക്കിയിരുന്നു.
മെഡിക്കൽ സെൻററിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ആരോഗ്യപരിപാലന രീതികൾ, രോഗീപരിചരണം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവയുടെ സമഗ്രമായ പരിശോധനയാണ് മൂല്യനിർണയത്തിൽ ഉൾപ്പെടുന്നത്. അന്താരാഷ്ട്ര ആരോഗ്യപരിരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് സിബാഹി അംഗീകാരം നൽകാറുള്ളത്.
അബീർ ബവാദി ബ്രാഞ്ചിന്റെ ആരോഗ്യ സേവനങ്ങളിലെ മികവിനുള്ള അഭിമാനകരമായ ഈ അംഗീകാരം സമൂഹത്തിന് ഉയർന്ന നിലവാരമുള്ള ആരോഗ്യസേവനം നൽകാൻ സഹായകരമാവുമെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.