ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ നഴ്സസ് ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബീർ ഗ്രൂപ്പിന്റെ സൗദിയിലെ 17 ബ്രാഞ്ചുകളിലും വ്യത്യസ്തമായ പരിപാടികൾ നടന്നു. ജിദ്ദ, മക്ക റീജിയനിൽ നിന്നുള്ള നഴ്സസുമാരെ ഉൾപ്പെടുത്തി വിപുലമായ പരിപാടി അബീർ ജിദ്ദ ശറഫിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
നൈറ്റിങ്ഗൽസ് പ്ലെഡ്ജ്, കാൻഡിൽ ലൈറ്റിങ്ങ്, വിവിധ സാംസ്‌കാരിക പരിപാടികൾ, മികച്ച നഴ്‌സുമാർക്കുള്ള അവാർഡുകൾ, ഡെയ്‌സി അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു. അബീർ മെഡിക്കൽ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ഡോ. അഫ്സർ ഇഹ്തിശാം, ഡോ. അഹമ്മദ് ആലുങ്ങൽ, അബ്ദുൽ ജലീൽ ആലുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. തെരേസിത ജോയ്, ഏപ്രിൽ പോർച്ചുഗൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'നമ്മുടെ നസ്‌സുമാർ നമ്മുടെ ഭാവി' എന്നതായിരുന്നു ഈ വർഷത്തെ നഴ്സസ് ഡേ പ്രമേയം. ആധുനിക നേഴ്സിങ് രീതിയുടെ ഉപജ്ഞാതാവ് ഫ്ളോറൻസ് നൈറ്റിങ്ഗലിന്റെ ജന്മദിനമായാണ് അന്തരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.