യാംബു: റോയൽ കമീഷന് കീഴിൽ യാംബുവിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെൻറർ ഏറ്റെടുത്ത് നടത്തുന്നതിന് അബീർ മെഡിക്കൽ ഗ്രൂപ്പും റോയൽ കമീഷനും ധാരണപത്രം ഒപ്പുവെച്ചു.
കമീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യാംബു-ജുബൈൽ റോയൽ കമീഷൻ പ്രസിഡൻറ് എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമിന്റെ സാന്നിധ്യത്തിൽ സി.ഇ.ഒ അബ്ദുൽ ഹാദി അൽ ജുഹാനിയും അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. അഹ്മദ് ആലുങ്ങലും ചേർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സ്വകാര്യ മേഖലയിൽ അതിവേഗം വളരുന്ന, സൗദിയിൽ ഉടനീളം സാന്നിധ്യമുള്ള മെഡിക്കൽ സേവന ശൃംഖല എന്ന നിലയിൽ അബീർ ഗ്രൂപ്പുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമീഷൻ പ്രസിഡൻറ് എൻജി.
ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമും റോയൽ കമീഷനുമായുള്ള സഹകരണം ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികളിൽ ഒരു സുപ്രധാന ചുവടുവെപ്പായി കണക്കാക്കുകയാണെന്ന് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. അഹ്മദ് ആലുങ്ങലും പറഞ്ഞു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് ഡോ. ജംഷിത് അഹ്മദ്, ഗ്രൂപ് മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ ഇലാഹ് മുബാറക്കി, അസോസിയേറ്റ് വൈസ് പ്രസിഡൻറ് ആദിൽ എൽ കഹലൂത്, പ്രോജക്ട്സ് ഡയറക്ടർ എൻജി. കലീം, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മാഹിറ ആലുങ്ങൽ, ഗാഥ അൽഗാംദി, മുഹമ്മദ് സുല്ലമി തുടങ്ങിയർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.