മ​ധു ബാ​ല​കൃ​ഷ്ണ​ൻ

ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള; മ​ധു​വൂ​റും ഭാ​വ​ഗാ​ന​ങ്ങ​ളു​മാ​യി മ​ധു ബാ​ല​കൃ​ഷ്ണ​ൻ

ജു​ബൈ​ൽ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മ​ഹോ​ത്സ​വ​ത്തി​നാ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ മെ​ഗാ ഒ​ത്തു​ചേ​ര​ലാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. ന​വം​ബ​ർ 29ന് ​ദ​മ്മാം ലൈ​ഫ് പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ആം​ഫി തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​യി​ൽ മ​ധു​വൂ​റും ഭാ​വ​ഗാ​ന​ങ്ങ​ളു​മാ​യി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഭാ​വ​ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​നെ​ത്തും.

പ്ര​വാ​സ​ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള മ​ധു​വി​ന്റെ ഹൃ​ദ​യ​ഹാ​രി​യാ​യ ശ​ബ്ദം ആ ​രാ​വി​ൽ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ശ്ര​വ​ണ​പു​ട​ങ്ങ​ളി​ൽ കു​ളി​ർ​മ​ഴ പെ​യ്യി​ക്കും. പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കു​ള്ള മ​ധു​വി​ന്റെ ക​ട​ന്നു​വ​ര​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.1995​ൽ ചെ​ന്നൈ അ​ക്കാ​ദ​മി ഓ​ഫ് ഇ​ന്ത്യ​ൻ മ്യൂ​സി​ക് ആ​ൻ​ഡ് ആ​ർ​ട്സി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ‘ഉ​ള​വു​തു​റൈ’ എ​ന്ന സി​നി​മ​യി​ലേ​ക്ക് ഒ​രു പു​തു​മു​ഖ ഗാ​യ​ക​നെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്ന ത​മി​ഴ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഷാ​ന് അ​ന്ന​ത്തെ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ൺ ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ധു​വി​നെ ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. കെ.​എ​സ്. ചി​ത്ര​യോ​ടൊ​പ്പം ‘ഉ​ള്ള​താ​യ് തി​ര​ഞ്ഞു’ എ​ന്ന ഗാ​നം ആ​ല​പി​ക്കാ​നാ​യി​രു​ന്നു അ​ത്.

ഇ​ള​യ​രാ​ജ​യു​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ കൂ​ടെ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മ​ധു നി​ര​വ​ധി ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചി​ട്ടു​ണ്ട്. പ​ല ചാ​ന​ലു​ക​ളി​ലും വി​ധി​ക​ർ​ത്താ​വാ​യും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ദ​ക്ഷി​ണേ​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രു​ള്ള അ​ദ്ദേ​ഹം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, തു​ളു ഭാ​ഷ​ക​ളി​ലാ​യി ആ​യി​ര​ത്തി​ന് മു​ക​ളി​ൽ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ പാ​ടി​ക്ക​ഴി​ഞ്ഞു.

പി​ന്ന​ണി ഗാ​യ​ക​നാ​യി 25 വ​ർ​ഷം പി​ന്നി​ട്ട മ​ധു ബാ​ല​കൃ​ഷ്ണ​ൻ മ​ല​യാ​ള​ത്തി​ൽ ‘ശി​ശി​രം’ സി​നി​മ​യി​ലെ ‘പാ​തി​രാ പൂ​വേ’ എ​ന്ന ഗാ​ന​മാ​ണ് ആ​ദ്യ​മാ​യി ആ​ല​പി​ച്ച​ത്. 2000 ൽ ​അ​ദ്ദേ​ഹം ത​മി​ഴ​ക​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യി. 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘വാ​ൽ​ക​ണ്ണാ​ടി’ എ​ന്ന ചി​ത്ര​ത്തി​ലെ എം. ​ജ​യ​ച​ന്ദ്ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ ‘അ​മ്മേ അ​മ്മേ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്.

മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും ആ ​ഗാ​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. 2003ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘പാ​ർ​ഥി​പ​ൻ ക​ന​വ്’ എ​ന്ന ചി​ത്ര​ത്തി​ലെ വി​ദ്യാ​സാ​ഗ​ർ ഒ​രു​ക്കി​യ ഹി​റ്റ് മെ​ല​ഡി ‘ക​നാ ക​ണ്ടേ​ന​ടീ തോ​ഴി’​യാ​ണ് മ​ധു​വി​ന് ത​മി​ഴ​ക​ത്ത് വ​ലി​യ ബ്രേ​ക്ക് ന​ൽ​കി​യ​ത്. കാ​ന​ഡ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ജ​പ്പാ​ൻ, സീ​ഷെ​ൽ​സ്, ബോ​ട്സ്വാ​ന, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ശ്രീ​ല​ങ്ക, യു.​കെ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ മ​ധു ബാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പ​രി​ച​യ​മു​ള്ള അ​ദ്ദേ​ഹ​ത്തെ യു.​എ.​ഇ പ്ര​ഗ​ത്ഭ ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി ആ​ദ​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​റ​വൂ​രാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും തൃ​ശൂ​ർ കൊ​ര​ട്ടി​യി​ലാ​യി​രു​ന്നു മ​ധു​വി​ന്റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും ചെ​റു​പ്പ​കാ​ല​വും. ബാ​ല​കൃ​ഷ്‍ണ​നും ലീ​ലാ​വ​തി​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ത​ണ​ലാ​യി​രു​ന്ന അ​ച്ഛ​നെ 12 വ​യ​സ്സി​ലേ ന​ഷ്ട​പ്പെ​ട്ടു. സം​ഗീ​ത​ത്തെ സ്നേ​ഹി​ക്കു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്തി​രു​ന്ന മാ​താ​പി​താ​ക്ക​ളി​ലൂ​ടെ​യാ​ണ് സം​ഗീ​ത​മാ​ണ് ത​ന്റെ വ​ഴി​യെ​ന്ന് മ​ധു തി​രി​ച്ച​റി​ഞ്ഞ​ത്. ചെ​റു​പ്പ​ത്തി​ലേ ല​ളി​ത​ഗാ​ന മ​ത്സ​ര​ങ്ങ​ളി​ലൊ​ക്കെ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. ശ്രീ​ദേ​വി​യും ച​ന്ദ്ര​മ​ന നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​മാ​യി​രു​ന്നു പ്ര​ഥ​മ ഗു​രു​നാ​ഥ​ർ. ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ലു​ള്ള അ​ഗാ​ധ ജ്ഞാ​ന​മാ​ണ് മ​ധു ബാ​ല​കൃ​ഷ്ണ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

മാ​ർ അ​ഗ​സ്​​റ്റി​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക പ​ഠ​നം. പ്രീ ​ഡി​ഗ്രി​ക്ക് ശേ​ഷം ശാ​സ്ത്രീ​യ​സം​ഗീ​ത പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു. നാ​ല് വ​ർ​ഷ​ത്തെ ഫോ​ർ​ഡ് ഫൗ​ണ്ടേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പോ​ടെ ചെ​ന്നൈ അ​ക്കാ​ദ​മി ഓ​ഫ് ഇ​ന്ത്യ​ൻ മ്യൂ​സി​ക് ആ​ൻ​ഡ് ആ​ർ​ട്സി​ൽ ചേ​ർ​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. അ​ക്കാ​ദ​മി​യി​ൽ വെ​ച്ച് സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ണി​കൃ​ഷ്ണ, വേ​ദ​വ​ല്ലി തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രു​ടെ ശി​ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

2002ൽ ​മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ്, 2006ൽ ​മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന അ​വാ​ർ​ഡ്, 2007ൽ ​ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​റി​ന്റെ ക​ലൈ മാ​മ​ണി പു​ര​സ്കാ​രം, 2008ലും 2011​ലും ഏ​ഷ്യാ​നെ​റ്റ് ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡു​ക​ൾ, 2024ൽ ​ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ മ​ധു ബാ​ല​കൃ​ഷ്ണ​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2017ൽ ​അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ ത​മി​ഴ് യൂ​നി​വേ​ഴ്സി​റ്റി ഹോ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

പ്ര​ശ​സ്ത ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​​ന്റെ സ​ഹോ​ദ​രി വി​ദി​ത (ദി​വ്യ)​യാ​ണ് സ​ഹ​ധ​ർ​മി​ണി. മാ​ധ​വും മ​ഹാ​ദേ​വു​മാ​ണ് മ​ക്ക​ൾ. ഇ​രു​വ​ർ​ക്കും വെ​സ്​​റ്റേ​ൺ മ്യൂ​സി​ക്കി​ൽ താ​ൽ​പ​ര്യ​മു​ണ്ട്. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം.

Tags:    
News Summary - Harmonious Kerala; Madhu Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.