ജുബൈൽ: നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിവന്ന രണ്ട് പ്രവാസി സ്ത്രീകൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് റിയാദിലെ കേന്ദ്രത്തിൽനിന്ന് യുവതികളെ അറസ്റ്റ് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. റിയാദ് നഗരത്തിന്റെ തെക്കുഭാഗത്തെ ഒരു അപ്പാർട്മെന്റിലാണ് രണ്ട് വിദേശി യുവതികൾ ഗർഭഛിദ്രം നടത്തുന്ന കേന്ദ്രം അനധികൃതമായി പ്രവർത്തിച്ചിരുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്. അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഗർഭഛിദ്രം നടത്തിയിരുന്നതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. റിയാദ് ആരോഗ്യവകുപ്പിലെ അസിസ്റ്റൻസ് ഫോർ കംപ്ലയൻസ് വിഭാഗം ഉദ്യോഗസ്ഥർ സുരക്ഷാ അധികൃതരുമായി സഹകരിച്ച് അപ്പാർട്മെന്റിൽ റെയ്ഡ് നടത്തുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് അഫയേഴ്സ് ഡോ. ഹസൻ അൽ-ഷഹ്റാനിയുടെ പരാതിയെ തുടർന്നാണ് നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.